SignIn
Kerala Kaumudi Online
Saturday, 27 April 2024 6.54 AM IST

ഒരു കഥ ആലോചനയിലുണ്ട്, മമ്മൂക്കയുമൊത്ത് സിനിമ വരും; മോഹൻലാലിനൊപ്പമുള്ള  ഹാട്രിക്  വിജയത്തിന് പിന്നാലെ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ജീത്തു ജോസഫ്

jeethu-mammootty

മോഹൻലാലിനൊപ്പം ഹാട്രിക് വിജയം സ്വന്തമാക്കിയ ജീത്തു ജോസഫിന്റെ പുതിയ ചിത്രങ്ങളെപ്പറ്റിയുള്ള അപ്‌ഡ‌േറ്റുകൾ പ്രേക്ഷകർക്ക് എപ്പോഴും വലിയ ആവേശമാണ് നൽകുന്നത്. മലയാള സിനിമയിൽ ത്രില്ലറുകൾക്ക് ഒരു ബെഞ്ച്‌മാർക്കായി മാറിയ ചിത്രങ്ങളാണ് ജീത്തു ജോസഫിന്റെ ദ്യശ്യവും മെമ്മറീസും ഒക്കെ.

ഇപ്പോഴിതാ മമ്മൂട്ടിയുമൊത്ത് സിനിമ ചെയ്യണമെന്നത് തന്റെ നടക്കാത്ത സ്വപ്നമാണെന്ന് ജീത്തു ജോസഫ് പറയുന്നു. മമ്മൂക്കയുമായി ഒരു സിനിമ ചെയ്യണമെന്നത് തീര്‍ച്ചയായും തന്റെ പ്ലാനില്‍ ഉണ്ടെന്നും രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ലെന്നും സംവിധായകൻ വ്യക്തമാക്കി.

താനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ വലിയ പ്രതീക്ഷകളായിരിക്കും ഉണ്ടാവുക. ഒരു കഥ താൻ ആലോചിക്കുന്നുണ്ടെന്നും അതിൽ തീരുമാനമായിട്ടില്ലെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

മോഹൻലാൽ നായകനായെത്തുന്ന റാം ആണ് ജീത്തുവിന്റെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനുള്ളത്. ഒടുവിൽ പുറത്തിറങ്ങിയ ട്വൽത്ത് മാൻ വിജയമായത് ആരാധകർക്ക് പുതിയ ചിത്രത്തിലുള്ള പ്രതീക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JEETHU MAMMOOTTY, JEETHU, JEETHU JOSEPH, MAMMOOTTY, DRISHYAM, TWELTH MAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.