SignIn
Kerala Kaumudi Online
Thursday, 19 September 2024 1.21 PM IST

ഉമയുടെ പത്രിക തള്ളൽ: ഹർജി ഇന്ന് പരിഗണിക്കും

Increase Font Size Decrease Font Size Print Page
uma-thomas

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി സി.പി. ദിലീപ് നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹർജിയിലെ പിഴവു തീർത്ത് നമ്പരിട്ട് ഇന്ന് ബെഞ്ചിന്റെ പരിഗണനയ്ക്കു നൽകാൻ ജസ്റ്റിസ് എൻ. നഗരേഷ് ഹൈക്കോടതി രജിസ്ട്രിയോട് നിർദ്ദേശിച്ചു.

ഉമയുടെ ഭർത്താവായിരുന്ന പി.ടി. തോമസിന് എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകളിൽ വായ്‌പാ കുടിശികയുണ്ടെന്നും കൊച്ചി കോർപ്പറേഷനിലെ ഭൂനികുതി കുടിശിക അടച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ബാലറ്റ് പേപ്പറിൽ അക്ഷരമാലക്രമം പരിഗണിക്കാതെ ഉമ തോമസിന്റെ പേരിന് മുൻഗണന നൽകിയെന്നും തിരഞ്ഞെടുപ്പു നിരീക്ഷകൻ ഇതിലിടപെട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PETITION AGAINST UMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.