മലയാളത്തിലേക്ക് വീണ്ടും വരാൻ തെലുങ്ക് താരം അനസൂയ ഭരദ്വാജ് ഒരുങ്ങുന്നു. കഥാപാത്രം ഇഷ്ടപ്പെട്ടാൽ അടുത്ത മലയാള സിനിമ വൈകില്ലെന്ന് അനസൂയ ഭരദ്വാജ് പറയുന്നു. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം സിനിമയിൽ ഡോ. ആലീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് അനസൂയ ഭരദ്വാജ്.അനസൂയയുടെ ആദ്യ മലയാള സിനിമയാണ് ഭീഷ്മപർവ്വം. അല്ലു അർജുൻ ചിത്രം പുഷ്പയിൽ ദാക്ഷായണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും അനസൂയ തന്നെയായിരുന്നു. ഭർത്താവ് സുശാങ്കുമായുള്ള ഒൻപതുവർഷത്തെ ഡേറ്റിംഗിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. പതിനാറു വയസുമുതൽ അനസൂയ്ക്ക് സുശാങ്കിനെ അറിയാം. എൻ.സി.സി ക്യാമ്പിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. സുശാങ്ക് മികച്ച കേഡറ്റും അനസൂയ പരേഡ് കമാൻഡറും . റിപബ്ലിക് ഡേ പരേഡിലേക്ക് രണ്ടുപേരെയും തിരഞ്ഞെടുത്തു. അവിടെവച്ചാണ്് കൂടുതൽ സംസാരിക്കുന്നതും അടുപ്പത്തിലാവുന്നതും.സുശാങ്ക് നൽകുന്ന പിന്തുണയാണ് തനിക്ക് സിനിമ താരം എന്ന വിലാസം നൽകിയതെന്ന് അനസൂയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |