SignIn
Kerala Kaumudi Online
Friday, 20 September 2024 5.29 AM IST

ബെഡ്റൂമിൽ ഇനി പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ ! കിടപ്പറയിൽ മനുഷ്യനുണ്ടാകുന്ന മാറ്റം പ്രവചിച്ച് പഠനഫലം

Increase Font Size Decrease Font Size Print Page
bedroom

കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ജീവിതത്തിൽ ചില വലിയ മാറ്റങ്ങൾക്ക് കാരണമാവുമെന്ന് പഠന ഫലം. ഇത് ഏറ്റവും അധികം ബാധിക്കുന്നത് ഉറക്കത്തിനെയായിരിക്കും. 2099 ഓടെ ഉറക്കത്തിന് നാം എടുക്കുന്ന സമയത്തിൽ വർഷം തോറും 60 മണിക്കൂറിന്റെ വരെ കുറവുണ്ടാവും. താപനിലയിലുണ്ടാവുന്ന മാറ്റങ്ങളാണ് ഉറക്ക ശീലത്തെ ബാധിക്കുക. ആക്സിലറോമീറ്റർ അടിസ്ഥാനമാക്കിയുള്ള സ്ലീപ്പ് ട്രാക്കിംഗ് റിസ്റ്റ്ബാൻഡുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇതിനായി 68 രാജ്യങ്ങളിലായി 47,000ത്തിലധികം മുതിർന്നവരിൽ നിന്നുള്ള ഏഴ് ദശലക്ഷം രാത്രിയിലുള്ള ഉറക്ക സംബന്ധമായ രേഖകൾ പരിശോധിച്ചു.

രാത്രികളിൽ 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയുള്ള സ്ഥലങ്ങളിൽ ഉറക്കം ശരാശരി 14 മിനിറ്റിൽ കൂടുതൽ കുറയുന്നതായി ഗവേഷകർ കണ്ടു. താപനില ഉയരുന്നതിനനുസരിച്ച് ദിവസം ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങാനുള്ള സാദ്ധ്യതയും വർദ്ധിച്ചു. അതേസമയം സ്ലീപ്പ് ലാബുകളിൽ നടത്തിയ നിയന്ത്രിത പഠനങ്ങളിൽ മുറിയിലെ താപനില വളരെ ചൂടോ തണുപ്പോ ആയിരിക്കുമ്പോൾ മനുഷ്യരും മൃഗങ്ങളും സാധാരണ ഉറക്ക ശീലങ്ങൾ മാറ്റുന്നതായി കണ്ടെത്തി. എന്നാൽ ഫാനുകളോ എയർ കണ്ടീഷനിംഗോ ഉപയോഗിച്ച് താപനില മാറ്റാൻ കഴിയുമ്പോൾ പഠന ഫലം എത്രത്തോളം ശരിയാകുമെന്ന് പറയാനാവില്ല. ചൂടു കാലാവസ്ഥയേക്കാൾ തണുപ്പു കൂടുന്തോറും ഉറക്കത്തിനെടുക്കുന്ന സമയം കൂടുന്നതായും പഠനത്തിൽ തെളിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, CLIMATE, CLIMATE CHANGE, BEDROOM, SLEEPING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.