SignIn
Kerala Kaumudi Online
Thursday, 19 September 2024 7.50 PM IST

സ്വർണാഭരണങ്ങൾ കിട്ടിയ അയാൾ സ്നേഹത്തോടെ എഴുതി, 'ഐ ലവ് യു'; അമ്പരന്ന് അസിബും പൊലീസും

Increase Font Size Decrease Font Size Print Page
i-love-you

ഐ ലവ് യു എന്ന് കേട്ടാൽ ഉൾപുളകം കൊള്ളാത്തവരായി ആരാണുള്ളത്. നാം അറിയാതെ നമ്മുടെ വീട്ടിനുള്ളിലാണ് ഈ വാചകം കാണുന്നതെങ്കിലോ? നമ്മളറിയാതെ നമ്മളെയാരോ സ്നേഹിക്കുന്നുണ്ടെന്ന് തോന്നാം. അല്ലെങ്കിൽ ചിലപ്പോൾ ആരെങ്കിലും നമ്മെ പറ്റിക്കാൻ വേണ്ടി തമാശയ്ക്ക് എഴുതിയതായിരിക്കാം.

ഗോവയിലും ഇത്തരമൊരു സംഭവം നടന്നു. അത് പക്ഷെ ആരെയും പറ്റിക്കാൻ എഴുതിയതായിരുന്നില്ല. ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ അതിഥിയ്ക്ക് വീട്ടുടമയോട് സ്നേഹം തോന്നിയത് കൊണ്ട് എഴുതിയതായിരുന്നു. ഉല്ലാസയാത്ര കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ഉടമ ആദ്യം കണ്ടത് തന്റെ വീട്ടിലെ ടിവിയിൽ മാർക്കർ കൊണ്ട് ഐ ലവ് യു എന്ന് എഴുതിയിരിക്കുന്നതാണ്.

എഴുതിയത് മറ്റാരുമല്ല. ആളില്ലാത്ത നേരം വീട്ടിൽ കടന്നുകയറി 20 ലക്ഷം രൂപയുടെ വസ്തുവകകൾ അടിച്ചുമാറ്റിയ കള്ളൻ തന്നെയാണ്. ഇത്രയും വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിച്ച ശേഷം ഉല്ലാസ യാത്രയ്ക്ക് പോയ വീട്ടുടമയോട് ഒരു കള്ളന് ഇതിനപ്പുറം സ്നേഹം തോന്നാനുണ്ടോ?

സാധനങ്ങൾ മോഷ്ടിച്ച ശേഷം ടിവിയിൽ മാർക്കർ വച്ച് കുറിപ്പെഴുതി. എന്നിട്ടാണ് അയാൾ സ്ഥലംവിട്ടത്. ഉല്ലാസയാത്രയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ ഉടമ ഇത് കണ്ട് ശരിക്കും അമ്പരന്നു. തെക്കൻ ഗോവയിലെ അസിബ് സെകിന്റെ വീട്ടിലാണ് സംഭവം നടന്നത്. 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും ഒപ്പം ഒന്നര ലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: I LOVE YOU, THIEF, ROBBERY, ROBBED, KAUTHUKAM, GOA, THIEFS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.