തിരുവനന്തപുരം: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 24 ഫ്രെയിംസിന്റെ ഗ്ലോബൽ എക്സലൻസി അവാർഡിന് കൗമുദി ടി.വി ചീഫ് പ്രൊഡ്യൂസർ കിഷോർ കരമന അർഹനായി. കൗമുദി ടി.വി സംപ്രേഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്റർ മികച്ച പരിപാടിയായി തിരഞ്ഞെടുക്കപ്പെട്ടു. സ്നേക്ക് മാസ്റ്ററുടെ പ്രൊഡ്യൂസറാണ് കിഷോർ കരമന. ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. സിനിമ, സീരിയൽ, നാടക, മാദ്ധ്യമരംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കും അവാർഡ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |