SignIn
Kerala Kaumudi Online
Thursday, 19 September 2024 3.17 AM IST

ഉമയുടെ ഭൂരിപക്ഷം ഇരുപതിനായിരം കവിയും: ചെറിയാൻ ഫിലിപ്പ്

Increase Font Size Decrease Font Size Print Page
cheriyan-philip

തിരുവനന്തപുരം: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം ഇരുപതിനായിരം കവിയുമെന്നും, ഒരു വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിനെതിരായ ജനങ്ങളുടെ ആദ്യ താക്കീതായിരിക്കും തിരഞ്ഞെടുപ്പു ഫലമെന്നും കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കെ-റെയിൽ ആദ്യം എൽ.ഡി.എഫ് മുഖ്യ ചർച്ചാ വിഷയമാക്കിയെങ്കിലും ജനരോഷം എതിരായതോടെ ബോധപൂർവ്വം പിൻമാറി. പീഡനക്കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ അതിജീവിതയെ അപമാനിച്ച ചില സി.പി.എം ഉന്നത നേതാക്കളുടെ മേച്ഛമായ പരാമർശങ്ങൾക്ക് ശക്തമായ തിരിച്ചടി ലഭിക്കും.പ്രചരണ വേദിയിലെ പക്വമായ വാക്കുകളും വശ്യമായ പെരുമാറ്റവും മൂലം ഉമ തരംഗം തന്നെ തൃക്കാക്കരയിൽ സൃഷ്ടിച്ചിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHERIYAN PHILIP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.