ഏഴിമല (കണ്ണൂർ): നാവിക സേനയിൽ അടുത്ത വർഷം മുതൽ വനിതാ സെയിലർമാരെ നിയമിക്കുമെന്ന് സേനാമേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. ഏഴിമല നാവിക അക്കാഡമിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാവിക സേനയുടെ എല്ലാ ബ്രാഞ്ചുകളിലും വനിതാ ഓഫീസർമാരെ നിയമിക്കും. നിലവിൽ ഏതാനും ബ്രാഞ്ചുകളിൽ മാത്രമാണുള്ളത്. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഏഴിമല നാവിക അക്കാഡമിയിൽ എല്ലാ സൗകര്യങ്ങളും ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ നേവൽ കമാൻഡ് കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ എം.എ. ഹംപിഹോളിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |