SignIn
Kerala Kaumudi Online
Saturday, 27 April 2024 7.28 AM IST

ലോകത്ത് ഏറ്റവും വലിയ സ്തനങ്ങളുള്ളത് ഈ രാജ്യത്തെ സ്ത്രീകൾക്ക്; അതിന്റെ കാരണമെന്താണെന്നറിയാമോ?

breast

പെണ്ണഴകിന്റെ അടയാളമാണ് നല്ല ഷെയ്‌പുള്ള സ്തനങ്ങൾ. ഇതിന്റെ വലിപ്പം കൂട്ടാനായി സർജറികൾ ചെയ്യുന്ന നിരവധി പേരുണ്ട്. സ്തന വലിപ്പം വർദ്ധിപ്പിക്കുന്നതിനായി നിരവധി ഉത്പന്നങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവ മാറിടങ്ങൾ വലുതാക്കുമെന്നതിന് ക്ലിനിക്കൽ തെളിവുകളൊന്നുമില്ല. അതിനാൽ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക.


ഏത് രാജ്യത്തെ സ്ത്രീകൾക്കാണ് ഏറ്റവും വലിയ സ്തനങ്ങളുള്ളതെന്നറിയാമോ? വേൾഡ് പോപ്പുലേഷൻ റിവ്യൂ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സ്തനങ്ങൾ ഉള്ളത് അമേരിക്കൻ സ്ത്രീകൾക്കാണ്. രണ്ടാംസ്ഥാനത്ത് യു കെയാണ്. വെനസ്വേല, കൊളംബിയ, സ്വീഡൻ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.


2016ൽ ദി ജേണൽ ഒഫ് ഫീമെയിൽ ഹെൽത്ത് സയൻസസ് നടത്തിയ സർവേയിലും അമേരിക്ക തന്നെയായിരുന്നു ഒന്നാമത്. കൊക്കേഷ്യൻ അമേരിക്കൻ സ്ത്രീകളിൽ നാലിലൊന്ന് പേർക്കും 5.7 കിലോഗ്രാം ഭാരമുള്ള സ്തനങ്ങൾ ഉണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു.

ഏത് രാജ്യത്തെ സ്ത്രീകൾക്കാണ് ഏറ്റവും ചെറിയ സ്തനങ്ങളുള്ളത്?

താരതമ്യേന സ്വിറ്റ്സർലൻഡിലെ സ്ത്രീകൾക്ക് സ്തനങ്ങളുടെ വലിപ്പം കുറവാണെന്നാണ് വേൾഡ് പോപ്പുലേഷൻ റിവ്യൂ പറയുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ നെതർലൻഡ്സ് (6ാം സ്ഥാനം), കാനഡ (ഏഴാം സ്ഥാനം), ജോർജിയ (8ാം സ്ഥാനം), ഓസ്‌ട്രേലിയ (9ാം സ്ഥാനം), ബോസ്നിയ (10ാം സ്ഥാനം) എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് സ്വിറ്റ്സർലൻഡ്.

ജീവിതരീതിയും ഭക്ഷണ രീതിയുമൊക്കെ സ്തനങ്ങളുടെ വലിപ്പത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്തന വലുപ്പം കൂട്ടുന്നതിന് വിശ്വസനീയമായ പ്രകൃതിദത്ത മാർഗങ്ങളൊന്നുമില്ല. എന്നാൽ ചില വ്യായാമങ്ങൾ സ്തനങ്ങളുടെ വളർച്ചയിൽ ചെറിയ രീതിയിൽ സ്വാധീനം ചെലുത്തുമെന്ന് അവകാശപ്പെടുന്ന ഒരുപാടാളുകൾ ഉണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BREAST, WOMAN, US, WORLD S SMALLEST BREAST, WORLD S BIGGEST BREAST
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.