SignIn
Kerala Kaumudi Online
Friday, 26 April 2024 3.21 PM IST

വ്യാജ ഫോൺ വിളി: പരാതി നൽകി ആം ആദ്മി പാർട്ടി

v

കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് ആം ആദ്മി പാർട്ടിയുടെ പേരിൽ എത്തുന്ന പ്രീ റെക്കാർഡഡ് ഫോൺ വിളികളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് സംസ്ഥാന കൺവീനർ പി.സി. സിറിയക് അറിയിച്ചു. പൊലീസിനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 7127191540 എന്ന നമ്പറിലൂടെ ട്രൂ കോളർ മൊബൈൽ ആപ്ലിക്കേഷനിൽ ആം ആദ്മി പാർട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഫോൺ വിളി. തിരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയമര്യാദകളും ധർമ്മികതയും ലംഘിക്കുന്നതാണിതെന്ന് സിറിയക് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AAP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.