തൃശൂർ: മാർച്ച് 28നും 29നും നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലേറെപേർക്ക് റേഷൻ വാങ്ങാൻ കഴിഞ്ഞില്ലെന്നും ഹർത്താൽ, പണിമുടക്ക് എന്നിവയിൽ നിന്ന് റേഷൻ കടകളെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ആവശ്യപ്പെട്ടു.
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കണം. പ്രതിമാസം 16,000 രൂപയെന്നത് 25,000 രൂപയായി കൂട്ടണം. സെയിൽസ്മാന് 10,000 രൂപ ആക്കണം. കൊവിഡ് കാല ഭക്ഷ്യക്കിറ്റ് വിതരണത്തിലെ കമ്മിഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം, ലൈസൻസികൾക്കും സെയിൽസ്മാന്മാരും ഉൾപ്പെടെ കൊവിഡ് കാലത്ത് മരിച്ച 62 പേരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിക്കണം, റേഷൻ കടകൾക്ക് പഞ്ചായത്ത് ലൈസൻസ് ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |