കാട്ടാക്കട: കാട്ടാക്കടയിൽ സിനിമ ഷൂട്ടിംഗിനിടെ നടൻ ആസിഫ് അലിയുടെ കാലിന് പരിക്ക്. കഞ്ചിയൂർകോണം ചിന്മയ മിഷൻ സ്കൂളിന് സമീപത്തെ വീട്ടിൽ നടക്കുന്ന 'എ രഞ്ജിത്ത് സിനിമ" എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗ ചിത്രീകരണത്തിനിടെ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കാലിൽ നീര് വന്നതിനെ തുടർന്ന് ആസിഫിനെ അണിയറ പ്രവർത്തകർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും ഡോക്ടർ ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, കൃഷ്ണ, രഞ്ജി പണിക്കർ, സുജാത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |