കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ഇന്നു പരിഗണിക്കും. ജസ്റ്റിസ് പി. ഗോപിനാഥ് ഇന്നലെ ഹർജി ഇന്നു മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കി മാറ്റുകയായിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയത്തിൽ ഇന്നു മുതൽ മാറ്റം വരുന്നതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമക്കേസുകളിലെ ജാമ്യാപേക്ഷകൾ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിലാണ് വരിക. വിജയ് ബാബു ദുബായിൽ നിന്ന് ബുധനാഴ്ച മടങ്ങിയെത്തുമെന്ന് അഭിഭാഷകൻ പിന്നീട് കോടതിക്കു പുറത്ത് വ്യക്തമാക്കി.
വിജയ് ബാബു ഇന്നലെ വന്നില്ല,
നാളെ എത്താമെന്ന് വാക്ക്
കൊച്ചി: ഇന്നലെ കൊച്ചിയിൽ തിരിച്ചെത്തുമെന്ന് ഹൈക്കോടതിയിൽ നൽകിയ വാക്കു തെറ്റിച്ച നടനും നിർമ്മാതാവുമായ വിജയ് ബാബു നാളെ എത്തുമെന്ന് കോടതിയെ അറിയിച്ചു. നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായി ദുബായിലേക്കു മുങ്ങിയ വിജയ് ബാബുവിനെ കസ്റ്റഡിയിലെടുക്കാനുള്ള തയ്യാറെടുപ്പ് നടത്തി കാത്തിരിക്കുകയാണ് പൊലീസ്. മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.
തിരിച്ചെത്തിയാൽ മുൻകൂർ ജാമ്യം പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇന്നലെ രാവിലെ 9ന് കൊച്ചിയിലെത്തുന്ന എമിറേറ്റ്സ് വിമാനത്തിന്റെ ടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. മുൻകൂർ ജാമ്യം ലഭിക്കാനുള്ള അടവായിരുന്നു ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |