തിരുവനന്തപുരം: കന്നുകാലി രോഗ ചികിത്സാച്ചെലവ് കുറയ്ക്കാനും ആന്റിബയോട്ടിക് മരുന്നുകളുടെ അംശം ഇല്ലാത്ത ശുദ്ധമായ പാലുത്പാദനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആയുർവേദ വെറ്ററിനറി മരുന്നുകൾ നിർമ്മിക്കാനുള്ള മിൽമയുടെ പദ്ധതിക്ക് തുടക്കമായി. പ്രമുഖ ആയുർവേദ ഔഷധ നിർമ്മാതാക്കളായ കേരള ആയുർവേദിക് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുമായി (കെ.എ.സി.എസ്) സഹകരിച്ചാണ് മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ പദ്ധതി നടപ്പാക്കുന്നത്.
മലബാർ യൂണിയനും കെ.എ.സി.എസും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മരുന്ന് നിർമ്മാണത്തിനുള്ള എഗ്രിമെന്റും ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ ലൈസൻസും കൈമാറുന്ന ചടങ്ങ് മിൽമ ആസ്ഥാനത്ത് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |