കൊച്ചി:അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്...ഈ സിനിമാ പാട്ടും അത് പാടി നൃത്തം വയ്ക്കുന്ന ഹൈബി ഈഡൻ എം.പിയുടെ ഭാര്യ അന്ന ലിൻഡ ഈഡനും ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെതിരെ ഉമ തോമസിന്റെ ലീഡ് കുതിക്കുന്നതിനിടെയാണ് അന്ന പരിഹാസച്ചുവയോടെ പാട്ട് പാടി നൃത്തം ചെയ്യുന്ന വീഡിയോ ഫേസ് ബുക്കിൽ പങ്കുവച്ചത്. തൃക്കാക്കര കടമ്പ കടക്കാത്ത എൽ. ഡി. എഫിനെ കളിയാക്കിയാണ് ലിൻഡയുടെ പാട്ടും നൃത്തവും. വീഡിയോ നിമിഷങ്ങൾക്കം ഷെയർ ചെയ്തത് ആയിരക്കണക്കിന് പേരാണ്.
കണ്ടം റെഡിയല്ലേ....റൈറ്റ് ഓ.കെ ഓടിക്കോ എന്ന ക്യാപ്ഷനോടെയാണ് അന്ന വീഡിയോ പോസ്റ്റ് ചെയ്തത്.
'കടമ്പ' എന്ന സിനിമയ്ക്കുവേണ്ടി തിക്കോടിയൻ രചിച്ച് കെ. രാഘവൻ സംഗീതം നൽകി കെ. രാഘവനും സി.ഒ. ആന്റോയും ചേർന്നാണ് അപ്പോളും പറഞ്ഞില്ലേ എന്ന ഗാനം പാടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |