SignIn
Kerala Kaumudi Online
Friday, 26 April 2024 10.35 AM IST

ഒരുലക്ഷം രൂപാ കൊടുത്തു; 55 ലക്ഷം കൂടെപ്പോന്നു!

bull

കൊച്ചി: ഭാഗ്യപരീക്ഷണങ്ങളുടെ ഗോദയാണ് ഓഹരിവിപണി. ചിലർ വളരും. മറ്റുചിലർ തളരും. ബ്രഹ്മാണ്ഡ കമ്പനികളുടെയോ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതോ ആയ ഓഹരികളിലാണ് ഒട്ടുമിക്ക നിക്ഷേപകരും പ്രത്യേകിച്ച് പുതിയ നിക്ഷേപകർ ശ്രദ്ധിക്കുക.

എന്നാൽ, അധികമാരുടെയും ശ്രദ്ധയിപ്പെടാതെ അതേസമയം ആവശ്യത്തിന് നിക്ഷേപം നേടിയും കുതിക്കുന്ന ഓഹരികളുണ്ട്. ഇവയിൽ കൂടുതലും പെന്നി സ്‌റ്റോക്കുകളാണ്; അതായത് നിസാരവിലയ്ക്ക് വാങ്ങാവുന്ന ഓഹരികൾ; വില മിക്കവാറും പൈസക്കണക്കിന് മുതൽ 50 രൂപയ്ക്ക് താഴെവരെയായിരിക്കും.

ക്രെസാൻഡയുടെ സമയം

പെന്നി സ്റ്റോക്കുകളിലൊന്നായ ക്രെസാൻഡ സൊല്യൂഷൻസാണ് ഇപ്പോൾ താരം. 2021 ജൂണിൽ ക്രെസാൻഡ ഓഹരിയൊന്നിന് വില വെറും 64 പൈസ. ഈവർഷം ജൂൺ രണ്ടിലെ വില 35.4 രൂപ. വളർച്ചാനിരക്ക് 5,431 ശതമാനം!

അതായത്, 2021ൽ ഒരുലക്ഷം രൂപ നിക്ഷേപിച്ച് വാങ്ങിയ ക്രെസാൻഡ ഓഹരിക്ക് ഇപ്പോൾ വിറ്റാൽ 55 ലക്ഷം രൂപ കിട്ടും; പോരേ ലാഭം! ഈ ഒരുവർഷത്തിനിടെ സെൻസെക്‌സ് ഉയർന്നത് 7.61 ശതമാനം മാത്രമാണെന്ന് ഓർക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PENNY STOCKS, SENSEX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.