SignIn
Kerala Kaumudi Online
Thursday, 19 September 2024 5.00 AM IST

കപ്പലുകളുടെ ശ്‌മശാനം, ചെകുത്താന്റെ ത്രികോണം

Increase Font Size Decrease Font Size Print Page

ee

സമുദ്രങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ? അടിസ്ഥാനമായി മനസിലാക്കേണ്ട ചില വിവരങ്ങൾ മനസിലാക്കാം. ഭൂമിയുടെ ചരിത്രത്തിൽ ആദ്യ കാലത്ത് പാൻജിയ എന്ന ഒരൊറ്റ വൻകരയും അതിനെ ചുറ്റി പന്തലാസ എന്ന ഒരൊറ്റ സമുദ്രവുമാണ് ഉണ്ടായിരുന്നത്. പന്തലാസയെയാണ് മാതൃസമുദ്രം എന്നറിയപ്പെടുന്നത് ലോകത്തിലെ സമുദ്രങ്ങളെ പ്രധാനമായും അഞ്ചായാണ് തരം തിരിച്ചിരിക്കുന്നത്. പസഫിക് സമുദ്രം (ശാന്തസമുദ്രം), അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക് സമുദ്രം, ആർട്ടിക്ക് സമുദ്രം എന്നിവയാണത്. അവയുടെ വിശേഷങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ലോകത്തിലെ ഏറ്റവും വലിയ സമുദ്രവും ഏറ്റവും ആഴം കൂടിയ സമുദ്രവും പസഫിക് സമുദ്രം ആണ്. ത്രികോണ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം ആണ് പസഫിക് സമുദ്രം. പസഫിക് സമുദ്രത്തിന് ആ പേര് നൽകിയത് ഫെർഡിനന്റ് മഗല്ലൻ ആണ്. പസഫിക് മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് ചലഞ്ചർ ഗർത്തം. ഇത് മറിയാന ട്രഞ്ചിൽ ആണ് സ്ഥിതി ചെയ്യുന്നത്. പസഫിക്‌ സമുദ്രത്തിലെ ശരാശരി ആഴം അഞ്ചു കിലോമീറ്റർ ആണെന്നറിയാമല്ലോ. വിസ്‌തീർണത്തിൽ രണ്ടാമത്തെ വലിയ സമുദ്രമായി അറിയപ്പെടുന്നത് അറ്റ്ലാന്റിക് സമുദ്രമാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ S ആകൃതിയിൽ കാണുന്ന സമുദ്രമാണ് അറ്റ്ലാന്റിക് സമുദ്രം. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ആണ് പ്യൂർട്ടോറിക്ക ട്രഞ്ച്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രഭാഗമാണ് അറ്റ്ലാന്റിക്. പോർച്ചുഗീസ് നാവികർ കണ്ടെത്തിയ 'കപ്പലുകളുടെ ശ്‌മശാനം" എന്നു വിശേഷിപ്പിക്കുന്ന സർഗാസോ കടൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണ്. സമുദ്രത്തിൽ വൻതോതിൽ തിങ്ങിക്കിടക്കുന്ന സർഗാസം എന്ന കടൽസസ്യത്തിൽ നിന്നാണ് ഈ പേര് ഉണ്ടായത്. ബർമുഡ ത്രികോണം എന്നറിയപ്പെടുന്ന പ്രദേശം വടക്കുപടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിലാണ്. ഒട്ടേറെ വിമാനങ്ങളും കപ്പലുകളും ഈ ഭാഗത്ത് അപ്രത്യക്ഷമായിട്ടുള്ളതിനാൽ 'ചെകുത്താന്റെ ത്രികോണം" എന്നും ഈ മേഖല അറിയപ്പെടുന്നു. ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം. വിസ്‌തൃതിയിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CLASSROOM, WORLD OCEAN DAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.