തിരുവനന്തപുരം: ഭൂമിക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുമെന്ന പ്രതിജ്ഞയുമായി സംസ്ഥാനത്ത് വിപുലമായി പരിസ്ഥിതി ദിനം ആചരിച്ചു. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ കക്ഷികളും പോഷക സംഘടനങ്ങളും മണ്ണിൽ വിത്തിട്ടും തൈകൾ നട്ടും പങ്കാളികളായി. സംസ്ഥാന സർക്കാരിന്റെയും വകുപ്പുകളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ നട്ടും വിതരണം ചെയ്തും പരിസ്ഥിതി അവബോധ ക്ലാസുകളും യോഗങ്ങളും സംഘടിപ്പിച്ചും ലക്ഷക്കണക്കിനു പേർ ദിനാചരണത്തിൽ പങ്കാളികളായി.
വനംവകുപ്പിന്റെ വൃക്ഷസമൃദ്ധി പദ്ധതിയുടെ ഭാഗമായി 43 ലക്ഷം മരങ്ങൾ നട്ടു. വൃക്ഷ സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പിണറായി കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒരു കോടി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന 'ഒരു തൈ നടാം" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചോറ്റാനിക്കരയിൽ നടൻ മമ്മൂട്ടി നിർവഹിച്ചു. കുടുംബശ്രീക്ക് കീഴിലെ നാലര ലക്ഷത്തിലേറെ ബാലസഭാംഗങ്ങളും 20,000 ഓക്സിലറി ഗ്രൂപ്പിലെ അംഗങ്ങളും പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി. സ്കൂളുകളിൽ ഇന്ന് പരിസ്ഥിതിദിനം ആചരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |