തിരുവനന്തപുരം: ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ ആസ്ഥാന മന്ദിരം നേമം മെരിലാൻഡ് സ്റ്റുഡിയോയ്ക്ക് എതിർവശം ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഭാരവാഹികളായ ഡോ. വി.ആർ. ജയറാം, മേലാംകോട് സുധാകരൻ, പനവിള രാജശേഖരൻ, രത്നകല രത്നാകരൻ, ശിവദാസൻ കുളത്തൂർ, ജി.വി. ദാസ്, കെ. ജയകുമാർ, ബൈജു ചെമ്പഴന്തി, എ. ബദറുദ്ദീൻ, കരമന ദിനേശ്, വേണുഗോപാൽ, ശെന്തിവേൽ, സന്തോഷ്കുമാർ.കെ.ബി, കെ.വി. സുകുമാരൻ, ബിനുമോൻ, വിനയചന്ദ്രൻ, സുമതി കെ.ജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |