ഭാവനയ്ക്ക് ജന്മദിനാശംസ നേർന്ന് മഞ്ജു വാര്യർ. എനിക്ക് അറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീ, നിന്നെ എന്നും സ്നേഹിക്കുന്നു. അത് നിനക്ക് അറിയാമെന്ന് എനിക്ക് അറിയാം. ഈ ചിത്രം വ്യക്തമല്ലായിരിക്കും. പക്ഷേ ഇതിൽ നിങ്ങൾ കാണുന്ന സന്തോഷം റിയലാണ്. ജന്മദിനാശംസകൾ ഭാവന. സമൂഹമാദ്ധ്യമത്തിൽ മഞ്ജുവാര്യർ കുറിച്ചു. ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് മടങ്ങിവരികയാണ്. ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്, ഇഒ എന്നീ ചിത്രങ്ങളിലൂടെയാണ് മടങ്ങി എത്തുന്നത്. ഷറഫുദ്ദീൻ ആണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലെ നായകൻ. ഷെയ്ൻ നിഗം, ഗൗതം മേനോൻ എന്നിവരാണ് ഇഒ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |