സോൾ: ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. നിരന്തരം മിസൈൽ പരീക്ഷണം നടത്തുന്ന ഉത്തര കൊറിയയ്ക്ക് മറുപടിയെന്നോണം എട്ട് ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണമാണ് ഒറ്റയടിയ്ക്ക് ഇന്നലെ പ്രദേശിക സമയം 4:45 ഓടെ നടത്തിയത്.
ഉത്തരകൊറിയൻ ആക്രമണങ്ങളെ പ്രതിരോധിക്കാനും കീഴ്പ്പെടുത്താനും ഉള്ള ശേഷി തങ്ങൾക്ക് ഉണ്ടെന്ന് അറിയിക്കാനുള്ള ശക്തി പ്രകടനമാണ് മിസൈൽ വിക്ഷേപണത്തിലൂടെ ഉദ്ദേശിച്ചതെന്നാണ് ദക്ഷിണ കൊറിയയുടെ ഭാഷ്യം.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചത് ഉൾപ്പെടെ 2022ൽ മാത്രം 18 റൗണ്ട് മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |