ചങ്ങനാശേരി. എല്ലാവർക്കും പാർപ്പിടവും ഭക്ഷണവും വസ്ത്രവും ലഭ്യമാക്കാൻ സർക്കാരുകളോടൊപ്പം സന്നദ്ധ സംഘടനകളും തയ്യാറാകണമെന്ന് അനാഥരില്ലാത്ത ഭാരതം സംഘടനയുടെ കോട്ടയം ജില്ലാ കൺവൻഷൻ ചങ്ങനാശേരി അർക്കാലിയ ഹാളിൽ ഉദ്ഘാടനം ചെയ്ത് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. ജില്ലാ ചെയർമാൻ ബാബുകുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ജോസ് കലയപുരം, വി.ജെ.ലാലി, ഇ.പി.രാഘവൻപിള്ള, വി.ജി.സുരേഷ്ബാബു, പി.കെ.രാജു, പി.എ.സാലി, ശ്രീനിവാസൻ നായർ വി, പ്രഭാദ് ശേഖർ, ഡി.സുരേഷ്, ഗോപകുമാർ, രതീഷ് നാലുകെട്ടിൽ, ബേബിച്ചൻ കട്ടക്കുഴി, റോസ്ലിൻ ഫിലിപ്പ്, ജോയി ചെറിയാൻ, രതീഷ് രാജൻ, രാജു തോമസ്, ഹസൻകുഞ്ഞ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |