തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല നിശ്ചയിക്കുന്നതിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ ആരോപിച്ചു. മുഖ്യമന്ത്രിയും വനംമന്ത്രിയും പച്ചക്കളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സർക്കാരിന്റെ ഉത്തരവിനെതിരെ സർക്കാർ തന്നെ കോടതിയെ സമീപിക്കുന്ന നടപടി വിചിത്രമാണ്. കൂടുതൽ പ്രദേശങ്ങളിലേക്ക് വനനിയമങ്ങൾ വ്യാപിപ്പിക്കുന്നത് കർഷകരെയും ഇവിടങ്ങളിൽ താമസിക്കുന്ന സാധാരണക്കാരെയും വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. ബഫർ സോണിലെ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും അത് സമയബന്ധിതമായി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ജനവാസ മേഖലയേയും കൃഷി സ്ഥലങ്ങളേയും പൂർണമായി ഒഴിവാക്കിയാകണം കേരളത്തിന്റെ പരിസ്ഥിതിലോല മേഖലകളെന്നും അത് മുൻനിറുത്തിയുള്ള തീരുമാനം ഉടൻ ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |