SignIn
Kerala Kaumudi Online
Saturday, 27 April 2024 6.30 AM IST

ഏത് മാസ്‌ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യം, കറുത്ത ​ മാസ്‌ക് അഴിപ്പിച്ചതിനെതിരെ അഭിഭാഷകൻ ഹൈക്കോടതിയിലേക്ക്

kk

കൊച്ചി: കറുത്ത മാസ്ക് അഴിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി അഭിഭാഷകൻ. സംഭവത്തിൽ ഡി.ജി.പിക്കും അഡ്വ. സേതുകുമാർ പരാതി നൽകി. കോട്ടയത്ത് തന്നെ തടഞ്ഞു നിറുത്തിയ പൊലീസ് കറുത്ത മാസ്ക് മാറ്റാൻ ആവശ്യപ്പെട്ടുവെന്നാണ് സേതുകുമാറിന്റെ പരാതി.

സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണ്. ഏത് മാസ്‌ക് ധരിക്കണം എന്ന് തീരുമാനിക്കുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇത് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സേതുകുമാർ പറഞ്ഞു.

സുരക്ഷയുടെ പേരിൽ മലപ്പുറത്തും പൊതുജനങ്ങളുടെ കറുത്ത മാസ്കുകൾ പൊലീസ് അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം പൊലീസ് തന്നെ മഞ്ഞ മാസ്ക് നൽകുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK MASK, HIGH COURT, KERALA POLICE, CM PINARAYI VIJAYAN, SWAPNA SURESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.