ന്യൂഡൽഹി: മേയ് മാസത്തിൽ രാജ്യത്തെ റീട്ടെയിൽ നാണയപ്പെരുപ്പ നിരക്കിൽ നേരിയകുറവ്. ഏപ്രിലിൽ രേഖപ്പെടുത്തിയ എട്ടുവർഷത്തെ ഉയർന്ന നിരക്കായ 7.79 ൽനിന്ന് 7.04ലേക്കാണ് നാണയപ്പെരുപ്പനിരക്ക് താഴ്ന്നത്. അതേസമയം, കഴിഞ്ഞ അഞ്ചുമാസമായി റിസർവ് ബാങ്കിന്റെ സഹനപരിധിക്ക് മുകളിലാണ് രാജ്യത്തെ നാണയപ്പെരുപ്പനിരക്ക്. റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച പുറത്തുവിട്ട ധനനയത്തിൽ ഈ സാമ്പത്തികവർഷത്തിലെ നാണയപ്പെരുപ്പ അനുമാനം 5.7ശതമാനത്തിൽനിന്ന് 6.7ശതമാനത്തിലേക്ക് ഉയർത്തിയിരുന്നത്.
കുതിച്ചുയരുന്ന ഇന്ധനവിലയും ഒപ്പം ഭക്ഷ്യവിലക്കയറ്റവുമാണ് നാണയപ്പെരുപ്പത്തെ റിസർവ് ബാങ്കിന്റെ സഹനപരിധിക്ക് മുകളിൽ തുടർച്ചയായി എത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |