കൊച്ചി: പരപ്പനങ്ങാടിയിൽ കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിനുള്ള ഫണ്ടിൽ കേന്ദ്രസർക്കാരിന്റെ വിഹിതം ഉടൻ നൽകണമെന്ന് ഹൈക്കോടതി. കോടതി സമുച്ചയം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദും പരപ്പനങ്ങാടി ബാർ അസോസിയേഷനും നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. നിർമ്മാണത്തിന് അനുവദിച്ച 25.56 കോടിയുടെ 60 ശതമാനം നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. ഫണ്ട് എത്രയും വേഗം ലഭിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കണമെന്നും അപേക്ഷ ലഭിച്ചാൽ കേന്ദ്രം ഫണ്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |