SignIn
Kerala Kaumudi Online
Thursday, 19 September 2024 6.40 AM IST

ഗർഭച്ഛിദ്രം നിരോധിച്ച രാജ്യത്ത്  കോണ്ടത്തിന് വില അറുപതിനായിരം, വെനസ്വേലയിൽ കൗമാര ഗർഭധാരണം കുത്തനെ ഉയരുന്നു

Increase Font Size Decrease Font Size Print Page
condom-

സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ വെനസ്വേലയിൽ ഒരു പാക്കറ്റ് സാധാരണ കോണ്ടത്തിന് നൽകേണ്ടത് അറുപതിനായിരം രൂപ. ജനസംഖ്യാ വർദ്ധനവ് തടയുന്നതിനും ലൈംഗിക രോഗങ്ങൾ തടയുന്നതിനും മിക്ക രാജ്യങ്ങളും കോണ്ടം സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ വെനസ്വേലയിൽ ഈ അവശ്യ സാധനത്തിന് അമിത വിലയാണുള്ളത്. ലോകത്ത് പ്രശസ്തവും വിലകൂടിയതുമായ നിരവധി കോണ്ടം ബ്രാൻഡുകൾ ഉണ്ടെങ്കിലും, ഇത്രയും വിലയേറിയ ഒരു കോണ്ടം ലോകത്ത് എവിടെയും ഉണ്ടാവുകയില്ല.

വെനസ്വേലയിൽ ഗർഭ നിരോധന ഉറകളുടെ വില കുത്തനെ ഉയർന്നത് സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയായിട്ടുണ്ട്. ഗർഭ നിരോധന മാർഗം ചെലവേറിയ ഈ രാജ്യത്ത് ഗർഭച്ഛിദ്രം നിരോധിച്ചിട്ടുമുണ്ട്. യു എന്നിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് 2015 പ്രകാരം ഏറ്റവും കൂടുതൽ കൗമാര ഗർഭധാരണ കേസുകൾ വെനസ്വേലയിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, CONDUM PACK, CONDUM, ABORTION, VENEZUELA, PRICE HIKE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.