തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കും സംരംഭകർക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പുരസ്‌കാരം നൽകാൻ അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ മികച്ച ക്ഷീര കർഷകനും സമ്മിശ്ര കർഷകനുമാണ് പുരസ്‌കാരം നൽകുന്നത്. അപേക്ഷാഫോം എല്ലാ മൃഗാശുപത്രികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 18ന് മുമ്പ് അതാത് മൃഗാശുപത്രികളിൽ എത്തിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.