ന്യൂയോർക്ക് : വീടിന് മുകളിലേക്ക് ആകാശത്തോളം വലിപ്പമുള്ള ഭീകരൻ സുനാമിത്തിര ഉയർന്ന് പൊങ്ങുന്നത് കണ്ടില്ലേ. ഇത് എവിടെയാണ് എപ്പോഴാണ് എന്നൊക്കെ ആലോചിക്കുകയാണോ ? എങ്കിൽ കേട്ടാളൂ ഇത് സുനാമിയല്ല. സിനിമയിലെ രംഗവുമല്ല. എഡിറ്റ് ചെയ്ത ചിത്രവുമല്ല. സുനാമിത്തിരകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മേഘങ്ങളാണിത്.
പ്രകൃതി ഒരുക്കിയ ഈ അപൂർവ വിസ്മയ കാഴ്ചയുടെ 28 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒറ്റനോട്ടത്തിൽ സുനാമിയാണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും മേഘങ്ങൾ തീർത്ത ഒരു ഒപ്റ്റിക്കൽ ഇല്യൂഷനാണിത്. തിരമാലകളുടെ രൂപത്തിൽ ആകാശത്ത് ഇതുപോലെ മേഘങ്ങൾ തെളിയുന്നത് വളരെ അപൂർവമാണ്.
അതേ സമയം, ഈ ദൃശ്യങ്ങൾ എവിടെ നിന്ന് പകർത്തിയതാണെന്ന് കൃത്യമില്ലെങ്കിലും യു.എസിലെ ഒഹായോയിലെ സിൻസിനാറ്റിയാണെന്ന് കരുതുന്നു. തിരമാലകളെ സ്മരിപ്പിക്കുംവിധം ഉരുണ്ട് രൂപപ്പെടുന്ന ഇത്തരം മേഘങ്ങൾ റോളിംഗ് ക്ലൗഡ്സ് അല്ലെങ്കിൽ ആർകസ് ക്ലൗഡ്സ് എന്നാണ് അറിയപ്പെടുന്നത്. അതിശക്തമായ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും ആലിപ്പഴവീഴ്ചയ്ക്കും മുമ്പ് ഇത്തരം മേഘങ്ങൾ രൂപപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |