SignIn
Kerala Kaumudi Online
Friday, 26 April 2024 11.11 AM IST

പി.എസ്.ബി മേധാവികളുമായി ധനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

df

ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി സർക്കാർ ആവിഷ്‌കരിച്ച വിവിധ പദ്ധതികളിൽ ബാങ്കുകളുടെ പ്രകടനവും പുരോഗതിയും അവലോകനം ചെയ്യുന്നതിനായി ധനമന്ത്റി നിർമ്മല സീതാരാമൻ പൊതുമേഖലാ ബാങ്കുകളുടെ (പി.എസ്.ബി) മേധാവികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 2022-23 ബഡ്ജ​റ്റ് അവതരണത്തിന് ശേഷമുള്ള ആദ്യ അവലോകന യോഗമാണിത്.

റഷ്യ-യുക്രെയിൻ യുദ്ധം ഉൾപ്പെടെയുള്ള പ്രതിസന്ധി നേരിടുന്ന സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം ത്വരിതപ്പെടുത്തുന്നതിന് ഉത്പാദന മേഖലകൾക്ക് വായ്പ അനുവദിക്കാൻ ബാങ്കുകളോട് അഭ്യർത്ഥിക്കുമെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ധനമന്ത്റാലയത്തിന്റെ ഐക്കണിക് വീക്ക് ആഘോഷവേളയിൽ, ബാങ്കുകൾ രാജ്യത്തുടനീളം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തുകയും അർഹരായ വായ്പക്കാർക്ക് വായ്പ അനുവദിക്കുകയും ചെയ്തിരുന്നു.

ബാങ്കുകളുടെ വായ്പാ വളർച്ച, ആസ്തി നിലവാരം, ബിസിനസ് വളർച്ചാ പദ്ധതി എന്നിവയുടെ നിലവിലെ സ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ടും കിസാൻ ക്രെഡി​റ്റ് കാർഡ്, എമർജൻസി ക്രെഡി​റ്റ് ലൈൻ ഗ്യാരണ്ടി സ്‌കീം (ഇ.സി.എൽ.ജി.എസ്) ഉൾപ്പടെയുള്ള സർക്കാർ പദ്ധതികളുടെ വിവിധ വിഭാഗങ്ങളുടെയും പുരോഗതിയുടെയും സമഗ്രമായ അവലോകനവും യോഗത്തിൽ ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

എല്ലാ പൊതുമേഖലാ ബാങ്കുകളും തുടർച്ചയായ രണ്ടാം സാമ്പത്തിക വർഷവും ലാഭം കൊയ്ത പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.