തിരുവനന്തപുരം: ലോക കേരളസഭയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെക്കുറിച്ച് എം.എ.യൂസഫലി പ്രതികരിച്ചത് കാര്യമറിയാതെയാണെന്ന് കെ.മുരളീധരൻ എം.പി. സാധാരണക്കാരായ പ്രവാസികൾക്ക് ഈ സമ്മേളനം കൊണ്ട് ഒരു ഉപകാരവുമില്ല. യൂസഫലിയുടെ അഭിപ്രായത്തിനനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകകേരള സഭയിൽ പാസില്ലാതെ മോൻസൺ മാവുങ്കൽ പ്രതിയായ കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ എങ്ങനെ നിയമസഭയ്ക്കകത്ത് കയറി എന്നത് സംബന്ധിച്ച് സ്പീക്കർ എം.ബി. രാജേഷ് മറുപടി പറയണം.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വരുംവരെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരും. മുഖ്യമന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കും. എന്നാൽ നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |