തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ഡിവിഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.കെ. വിശ്വവൽസലൻ അദ്ധ്യക്ഷത വഹിച്ചു. എം.എം. റോളി, കെ.ജി. അജിത്കുമാർ, ആർ. നാഗരാജൻ, ആർ.എസ്. അനിൽ, കെ.പി. വർഗീസ്, എ. ഗാന്ധി, ആർ. ശരത്ചന്ദ്രബാബു, എ. പദ്മകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഡിപ്പോകളെ പ്രതിനിധീകരിച്ച് ഡി.ബി. രാഘവൻ, കെ.കെ. സുരേഷ്കുമാർ, എ. സജയ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |