SignIn
Kerala Kaumudi Online
Thursday, 19 September 2024 4.14 AM IST

ഹണിമൂൺ ആഘോഷത്തിൽ നയൻതാരയും വിഗ്നേഷും, താരദമ്പതികൾ തിരഞ്ഞെടുത്തത് ലോകത്ത് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന ഈ രാജ്യം, ചിത്രങ്ങൾ കാണാം

Increase Font Size Decrease Font Size Print Page
nayanthara-vignesh

പ്രേക്ഷകരുടെ പ്രിയ നടി നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും ഈ മാസം ഒൻപതിനാണ് വിവാഹിതരായത്. മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു താരദമ്പതികളുടെ വിവാഹം. വിവാഹത്തിന് ശേഷമുള്ള ഇവരുടെ യാത്രകളും വിശേഷങ്ങളുമൊക്കെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ കല്യാണത്തിന് ശേഷം തിരക്കുകളിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് ദമ്പതികൾ. ഇരുവരും ഇപ്പോൾ തായ്‌ലന്റിൽ ഹണിമൂൺ ആഘോഷിക്കുകയാണ്. ലോകത്തിലേറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന രാജ്യങ്ങളിലൊന്നാണ് തായ്‌ലന്റ്.

nayanthara-vignesh

തായ്‌ലൻഡിൽ നിന്നുള്ള ചിത്രങ്ങൾ ഇവർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. വിഘ്നേഷ് ശിവൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട ചിത്രങ്ങൾ വെെറലായിക്കഴിഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് നയന്‍താരയുടേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. ഷാരൂഖ് ഖാന്‍ നായകനായ അറ്റ്‌ലീ ചിത്രം ജവാനിലൂടെ താരം ഹിന്ദിയിലേയ്ക്കും ചുവടുവയ്ക്കുന്നുണ്ട്.

nayanthara-vignesh

വിവാഹത്തോടെ തന്റെ കരിയറിലും വലിയൊരു മാറ്റംവരുത്താനൊരുങ്ങുകയാണ് ലേഡി സൂപ്പർസ്റ്റാറെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. സഹനടന്മാരുമായുള്ള ഇന്റിമേറ്റ് രംഗങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്ന് താരം വിട്ടുനിൽക്കാൻ തീരുമാനിച്ചുവെന്നായിരുന്നു അഭ്യൂഹങ്ങൾ.

A post shared by Vignesh Shivan (@wikkiofficial)

nayanthara-vignesh

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NAYANTHARA, VIGNESH, VIGNESH SIVAN, NAYANTHARA VIGNESH, HONEYMOON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.