SignIn
Kerala Kaumudi Online
Thursday, 19 September 2024 12.05 PM IST

അനൂപ് മേനോൻ ലണ്ടനിൽ

Increase Font Size Decrease Font Size Print Page

കണ്ണൻ സംവിധാനം ചെയ്യുന്ന വരാൽ ക്ളൈമാക്സ് ചിത്രീകരണം ആരംഭിച്ചു

anoop

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം വരാൽ ക്ളൈമാക്സ് ചിത്രീകരണം ലണ്ടനിൽ ആരംഭിച്ചു. നാലു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിട്ടുള്ളത്.ഏറെ നാളുകൾക്കുശേഷമാണ് ലണ്ടനിൽ മലയാള സിനിമയുടെ ചിത്രീകരണം നടക്കുന്നത്. 20-20 എന്ന മെഗാഹിറ്റ്‌ ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതിലധികം താരങ്ങൾ അഭിനയിക്കുന്ന ചിത്രമാണ് 'വരാൽ'. നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ സായ്കുമാർ, ആദിൽ ഇബ്രാഹിം, മേഘനാഥൻ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, കൊല്ലം തുളസി, വലിയശാല രമേഷ്, മൻരാജ്, അഖിൽ പ്രഭാകരൻ, ബാലാജി, വിജയൻ വി നായർ, മുഹമ്മദ് ഫൈസൽ, ജനത വിജയൻ, കെ.ലാൽജി, ജയകൃഷ്ണൻ, ജിബി എബ്രഹാം, ജോൺ ഡാനിയൽ ചാരുംമൂട്, ജെയ്സ് ജോസ്, സുധീർ ചേർത്തല, മാധുരി ബ്രിഗാൻസ, പ്രിയങ്ക, ഗൗരി നന്ദ, നിത പ്രോമി, ശോഭ സിംങ്ങ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ്‌ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ് നിർവഹിക്കുന്നത്. പ്രൊജക്ട് ഡിസൈനർ എൻ.എം ബാദുഷ. ഛായാഗ്രഹണം: രവിചന്ദ്രൻ, പി.ആർ.ഒ - പി.ശിവപ്രസാദ് .

3 Attachments

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VARAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.