ഹൈവേ അതോറിറ്റിയിൽ ഡെപ്യൂട്ടി മാനേജർ
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റിയിൽ 50 ഡെപ്യൂട്ടി മാനേജർ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു.യു.പി.എസ്.സി എൻജിനിയറിംഗ് സർവീസ് എക്സാമിനേഷൻ അഭിമുഖത്തിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാം.
ജനറൽ-28, എസ്.സി ഒന്ന്, എസ്.ടി ഒന്ന്, ഒ.ബി.സി ഇരുപത് എന്നിങ്ങനെയാണ് ഒഴിവുകൾ. ആകെയുള്ള ഒഴിവുകളിൽ ആറെണ്ണം ഭിന്നശേഷിക്കാർക്കുള്ളതാണ്. സിവിൽ എൻജിനിയറിംഗിൽ അംഗീകൃത സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി മുപ്പത് വയസ്, വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.nhai.gov.in. അവസാനതീയതി ജൂലായ് 13
ഡൽഹി യൂണി.അസി.പ്രൊഫസർ
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയിലെ റാംജാസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ 148 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ colrec.uod.ac.in ൽ വിശദവിവരങ്ങളും അപേക്ഷാഫോമും ലഭിക്കും. അപേക്ഷാഫീസ് 500 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല. ഓൺലൈനായി അപേക്ഷിച്ചശേഷം വിശദാംശങ്ങൾ സൂക്ഷിച്ചുവയ്ക്കണം. തുടർന്നുള്ള നിയമനനടപടിക്രമങ്ങൾക്ക് ഇത് ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |