ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഒാർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വിവിധ സയന്റിസ്റ്റ് പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു. ഒൗദ്യോഗിക വെബ്സൈറ്റായ rac.gov.in വഴി അപേക്ഷിക്കാം. അവസാനതീയതി ജൂൺ 28. വിവിധങ്ങളായ 28 പോസ്റ്റുകളിലേക്കാണ് നിയമനം. സയന്റിസ്റ്റ് എഫ് (3), സയന്റിസ്റ്റ് ഇ (6), സയന്റിസ്റ്റ് ഡി (15), സയന്റിസ്റ്റ് സി (34), സയന്റിസ്റ്റ് എഫ് പ്രായപരിധി 50, സയന്റിസ്റ്റ് ഇ, ഡി 45 വയസ്, സയന്റിസ്റ്റ് സി പ്രായപരിധി 35. ഷോർട്ട്ലിസ്റ്റ് തയ്യാറാക്കുന്നതാണ് ആദ്യപടി.
അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കിൽ ഒരു പ്രിലിമിനറി ഓൺലൈൻ ഇന്റർവ്യൂ ഉണ്ടായിരിക്കും. ജനറൽ, ഒ.ബി.സി, സാമ്പത്തിക പിന്നാക്കാസ്ഥയുള്ളവർ എന്നിവർ 100 രൂപ അപേക്ഷാഫീസായി അടക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗം, വനിതകൾ എന്നിവർക്ക് ഫീസില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |