ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനിയറിംഗിന്റെ ഭരണച്ചുമതലയുള്ള ശ്രീഗുരുദേവ ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടി നിയമ വിരുദ്ധമാണെന്ന് കായംകുളം മുൻസിഫ് കോടതി വിധിച്ചു.
ട്രസ്റ്റിന്റെ ഗവേണിംഗ് ബോഡി യോഗം ചേർന്ന് നാല് ഗവേണിംഗ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ, ജനറൽസെക്രട്ടറിയെന്ന നിലയിൽ സുഭാഷ് വാസു നൽകിയ നോട്ടീസിനെതിരെ ട്രസ്റ്റിന്റെ ജനറൽസെക്രട്ടറി ഇൻചാർജ് വേലഞ്ചിറ സുകുമാരനും ചെയർമാൻ ഗോകുലം ഗോപാലനും നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്.
സുഭാഷ് വാസുവിനെ ജനറൽസെക്രട്ടറിയുടെ പദവിയിൽ നിന്ന് നീക്കിയതിനാൽ യോഗം വിളിച്ചു ചേർക്കാൻ അധികാരമില്ലെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി.
കഴിഞ്ഞ ഫെബ്രുവരി 21 ന് കോളേജിന്റെ ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചെങ്ങന്നൂരിൽ ഗവേണിംഗ് ബോഡി യോഗം ചേർന്ന് സോമരാജൻ കരുനാഗപ്പള്ളി, സുന്ദരൻ കൊല്ലം, അജയകുമാർ രാമപുരം, മനോജ് ജയപ്രകാശ് ചെങ്ങന്നൂർ എന്നിവരെ ഗവേണിംഗ് ബോഡി അംഗങ്ങളായി തിരഞ്ഞെടുത്തത് ശരി വച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |