SignIn
Kerala Kaumudi Online
Thursday, 19 September 2024 12.37 PM IST

പ്രൊഡക്ഷൻ ഹൗസിന്റെ പേരിനു പിന്നിൽ  മരിച്ചു പോയ സഹോദരിയുടെ ഓർമ്മ, ദളപതിയുടെ ജീവിതത്തിൽ സംഭവിച്ച അധികം ആർക്കും അറിയാത്ത ചില കാര്യങ്ങൾ

Increase Font Size Decrease Font Size Print Page
vijay-

തമിഴകത്തിന്റെ ഹൃദയം കീഴടക്കിയ ദളപതി വിജയ് കേരളത്തിനും പ്രിയപ്പെട്ടവനാണ്. വിജയ് ചിത്രങ്ങളുടെ റിലീസ് കേരളവും ആഘോഷത്തോടെയാണ് കൊണ്ടാറാടുള്ളത്. ദളപതി വിജയ് ഇന്ന് തന്റെ 48ാം ജന്മദിനം ആഘോഷിക്കുകയാണ്. ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന പേരിൽ ജനിച്ച അദ്ദേഹം സ്വന്തം നിലപാടുകളിലൂടെയും ജനമനസിൽ ഇടം നേടിയിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ സൂപ്പർ താരത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ അറിയാം.

സിനിമയിൽ അഭിനയിക്കുന്നതിനായി വലിയ പ്രതിഫലം പറ്റുന്ന ചുരുക്കം നടൻമാരിൽ ഒരാളാണ് ഇന്ന് വിജയ്.

എന്നാൽ ബാലതാരമായി തിളങ്ങി സിനിമയിൽ എത്തിയ വിജയ്ക്ക് ഹീറോയായി വേഷം നൽകാൻ ഒരു കാലത്ത് ആരും തയ്യാറല്ലായിരുന്നു. വിജയുടെ അച്ഛൻ എസ് എ ചന്ദ്രശേഖർ തമിഴ് ഇൻഡസ്ട്രിയിലെ പ്രശസ്ത സംവിധായകനായിരുന്നു എന്ന് പ്രത്യേകം ഓർക്കണം. 1984 മുതൽ 1988 വരെ ബാലതാരമായും, ചെറുവേഷങ്ങളിലും പ്രത്യക്ഷപ്പെട്ട വിജയ് നായകനായി പ്രത്യക്ഷപ്പെട്ടത് 1992 ലെ നാളയ്യ തീർപ്പ് എന്ന ചിത്രത്തിലൂടെയാണ്.

vijay-

മനുഷ്യ സ്‌നേഹത്തിൽ വിജയ് സിനിമയിൽ അഭിനയിക്കുന്ന അതേ സ്വഭാവമാണ് അഭിനയത്തിന് പുറത്തും കാട്ടുന്നത്. ഒരു വലിയ മനുഷ്യസ്‌നേഹിയാണ് വിജയ്. അഭിനയത്തിലൂടെ തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ നല്ലൊരു ഭാഗവും അദ്ദേഹം പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നു. വിവിധ ചാരിറ്റബിൾ ട്രസ്റ്റുകൾ മുഖേന ചികിത്സക്യാമ്പുകൾ അദ്ദേഹം സംഘടിപ്പിക്കാറുണ്ട്. ഇതിന് താരത്തിന് കട്ട സപ്പോർട്ടുമായി ആരാധകരുമുണ്ട്.

കോടിക്കണക്കിന് പേർ ആരാധിക്കുന്ന വിജയ് ആരുടെ ആരാധകനാണെന്ന് ചിന്തിച്ചിട്ടുണ്ടോ. താനൊരു രജനീകാന്ത് ആരാധകനാണെന്ന് വിജയ് പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു നടനായി മാറുന്നതിന് പിന്നിൽ അദ്ദേഹത്തെ ഏറെ പ്രചോദിപ്പിച്ചത് രജനികാന്തായിരുന്നു.

vijay-

വിജയ്യുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭവമായിരുന്നു സഹോദരിയുടെ മരണം. ഒൻപതാം വയസിൽ അന്തരിച്ച സഹോദരി വിദ്യയോട് താരത്തിന് അത്രമേൽ അടുപ്പമുണ്ടായിരുന്നു. വിജയ് തന്റെ പ്രൊഡക്ഷൻ ഹൗസിന്റെ പേരിൽ വിദ്യവിജയ് (വി വി )പ്രൊഡക്ഷൻസ് എന്നിട്ടത് ഇതിനാലാണ്.

vijay-

വിജയ് ചിത്രങ്ങൾ തമിഴകം കഴിഞ്ഞാൽ ഏറെ കൈയടി നേടുന്നത് കേരളത്തിലാണ്. മലയാള ചിത്രങ്ങളുടെ റെക്കാഡ് ഭേദിച്ച വിജയ് ചിത്രങ്ങൾ വരെയുണ്ടെന്നത് വിജയുടെ ആരാധകരുടെ ശക്തി തെളിയിക്കുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VIJAY, VIJAY FANS, DALAPATHI, HAPPY BDAY, CINEMA, VIJAY BDAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.