തിരുവനന്തപുരം: കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), സി.എസ്.എസ് സ്കീമിൽ എം.ബി.എ (ജനറൽ), എം.ബി.എ (ടൂറിസം) കോഴ്സുകളിലേക്ക് പ്രവേശനത്തിന് ജൂലായ് 20 വരെ അപേക്ഷിക്കാം. ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവ 27, 28 തീയതികളിൽ നടക്കും. വിവരങ്ങൾ www.admission.keralauniversity.ac.in വെബ്സൈറ്റിൽ.
ജനുവരിയിൽ നടത്തിയ നാല്, മൂന്ന്, രണ്ട് വർഷ ബിഫാം. (അഡിഷണൽ ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും യഥാക്രമം ജൂലായ് 1, 4, 6 എന്നീ തീയതികളിൽ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ വച്ച് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |