പ്രാഗ് : ചെക്ക് റിപ്പബ്ളിക്കിൽ നടക്കുന്ന ടെപ്ളിസ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണന് മൂന്നാം വിജയം. ചെക്ക് റിപ്പബ്ലിക്കുകാരനായ ഹോളാൻ മാർട്ടിനെയാണ് നാരായണൻ ഇന്നലെ കീഴടക്കിയത്. മൂന്നാം റൗണ്ടിൽ ഇന്ത്യൻ താരം ഹർഷിത് രാജയോട് സമനിലയിൽ പിരിഞ്ഞ നാരായണൻ ആദ്യ റൗണ്ടിൽ കാനഡയുടെ മൈക്കേൽ ഡോഹെർട്ടിക്കെതിരെയും രണ്ടാം റൗണ്ടിൽ ഡെന്മാർക്കിന്റെ ഇന്റർനാഷണൽ മാസ്റ്ററായ സിൽവാൻ ജേക്കബിനെതിരെയും വിജയം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |