ഓറഞ്ച് ലഹങ്കയിൽ ഗ്ലാമറസായി ദീപ്തി സതി. മലയാളത്തിന്റെ പ്രിയതാരമാണ് ദീപ്തി. അതീവ ഗ്ളാമറസായ ചിത്രങ്ങൾ താരം സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതിയ ചിത്രവും ശ്രദ്ധേയമാകുന്നു.റാമ്പിൽനിന്നാണ് ദീപ്തി സതി വെള്ളിത്തിരയിൽ എത്തുന്നത്. 2012ൽ മിസ് കേരള കിരീടം നേടിയ ദീപ്തി സതി ലാൽ ജോസ് സംവിധാനം ചെയ്ത നീന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ഏതു വേഷവും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്നത് ദീപ്തിയുടെ പ്രത്യേകതയാണ്.മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാണ് രണ്ടാമത്തെ ചിത്രം. ലവകുശ, ലക്കി, ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ് മറ്റു ചിത്രങ്ങൾ. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലളിതം സുന്ദരം ആണ് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. പൃഥ്വിരാജ് - നയൻതാര ചിത്രം ഗോൾഡിൽ ഗാനരംഗത്ത് ദീപ്തി പ്രത്യക്ഷപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |