കളമശേരി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൺട്രപ്രണർഷിപ്പ് ഡവലപ്മെന്റ് കാമ്പസിൽനിന്ന് ട്രെയിനിംഗ് കഴിഞ്ഞിറങ്ങിയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭകരുടെ ഉത്പന്നങ്ങൾ ആഭ്യന്തര വിപണിയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘കമ്മ്യൂണിറ്റി മീറ്റപ്പ് 2022’ നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഉത്പന്ന പ്രദർശനമേള കളമശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമാ കണ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.ആർ.നായർ, എൻ.പി. ആന്റണി, ദിലീപ് നാരായണൻ, ദിപു തോമസ്, ബിന്ദു ശങ്കരപിള്ള, ആനന്ദ് കുമാർ, പത്മകുമാർ,രാജീവ് എം.സി., രാഹുൽ മാമൻ, ഉണ്ണിക്കൃഷ്ണൻ പി.വി എന്നിവർ ക്ലാസുകളെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |