SignIn
Kerala Kaumudi Online
Friday, 26 April 2024 12.12 PM IST

രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമണം: മുഖം രക്ഷിക്കാൻ ബഹുജന റാലിയുമായി സി.പി.എം

cpm

കൽപ്പറ്റ: വയനാട്ടിൽ രാഹുൽഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തകർത്തതോടെ പ്രതിരോധത്തിലായ സി.പി.എം മുഖം രക്ഷിക്കാൻ വീണ്ടും ബഹുജന റാലിയുമായി രംഗത്ത്. നാളെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നടക്കുന്ന റാലി എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

രാഹുൽഗാന്ധി എം.പി മണ്ഡലമായ വയനാട്ടിൽ 30ന് എത്തുന്നുണ്ട്. മൂന്ന് ദിവസം മണ്ഡലത്തിൽ ഉണ്ടാകും..

.രാഹുൽഗാന്ധി പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻജന പ്രാതിനിധ്യം ഉറപ്പാക്കാൻ വയനാട് ഡി.സി.സി ഒരുക്കങ്ങൾ ആരംഭിച്ചു . എസ്.എഫ്.ഐയുടെ എം.പി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ നടത്തിയ റാലിയിൽ വ്യാപകമായ അക്രമം അഴിച്ചു വിട്ടിരുന്നു. ഇതിന് മറുപടിയെന്ന നിലയിൽ ഞായറാഴ്ച സി.പി.എം ജില്ലാ ആസ്ഥാനത്ത് വൻ പ്രതിഷേധ റാലി നടത്തിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം ഇന്നലെ വയനാട്ടിലെത്തി അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം എ.ഡി.ജി.പി വയനാട്ടിൽ ഉണ്ടാകും. ആക്രമണം നടന്ന എം.പി ഓഫീസ് ഇന്നലെ സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.