ആളൊഴിഞ്ഞ പുരയിടത്തിൽ മദ്യപിക്കാൻ ആക്കം കൂട്ടുന്നതിനിടെ വസ്തുവിന്റെ ഉടമയെത്തുന്നതും തുടർന്നുള്ള രസകരമായ സംഭവവികാസങ്ങളുമാണ് ഇത്തവണ ഓ മൈ ഗോഡിൽ. അവതാരകരായ സാബുവും ഫ്രാൻസിസും ചേർന്ന് തിരുവനന്തപുരം പറണ്ടോട് സ്വദേശിയായ കനിയെ പറ്റിക്കുന്നു.
തടി വാങ്ങി ബിസിനസ് നടത്താനെന്ന പേരിലാണ് ഇരുവരും കനിയെ സമീപിക്കുന്നത്. പിന്നാലെ മദ്യപിക്കാമെന്ന് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിൽ എത്തിക്കുന്നു. ഇവിടെവച്ച് മദ്യം വാങ്ങി എത്താമെന്ന് പറഞ്ഞയാളെ മൂവരും ചേർന്ന് കാത്തിരിക്കുന്നു. പിന്നാലെ ഫ്രാൻസിസ് സ്ഥലത്തുനിന്ന് പോവുകയും വേഷം പ്രച്ഛന്നനായി വസ്തു വാങ്ങിയയാൾ എന്ന പേരിൽ ഉടമയുമൊത്ത് അവിടെ എത്തുകയും ചെയ്യുന്നു. പിന്നാലെ നടക്കുന്ന സംഭവവികാസങ്ങളാണ് പുതിയ എപ്പിസോഡിൽ കാണിക്കുന്നത്.