കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പി.ജി പ്രവേശനപരീക്ഷ ജൂലായ് 10ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. അർഹരായ അപേക്ഷകരുടെ ലിസ്റ്റ് കുഫോസ് വെബ്സൈറ്റിൽ (www.kufos.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാൾടിക്കറ്റുകൾ ജൂലായ് അഞ്ചുമുതൽ അഡ്മിഷൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എം.എഫ്.എസ്.സി., എം.ബി.എ കോഴ്സുകൾക്ക് എൻ.ടി.എ., കെ-മാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനമെന്നതിനാൽ പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |