SignIn
Kerala Kaumudi Online
Thursday, 26 September 2024 3.50 AM IST

ബോംബ് എറിഞ്ഞത് ജീവനും  സ്വത്തിനും  നാശം  വരുത്താനെന്ന് എഫ് ഐ ആർ, സ്ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്

Increase Font Size Decrease Font Size Print Page
akg-center

തിരുവനന്തപുരം: ജീവനും സ്വത്തിനും നാശം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അക്രമി എ കെ ജി സെന്ററിലേക്ക് സ്ഫോടക വസ്തു വലിച്ചെറിഞ്ഞതെന്ന് എഫ് ഐ ആർ. വാഹനങ്ങൾ ഓഫീസിലേക്ക് പ്രവേശിക്കുന്ന ഗേറ്റുവഴിയാണ് സ്ഫോടക വസ്തു വലിച്ചെറിഞ്ഞതെന്നും എഫ് ഐ ആറിൽ പറയുന്നുണ്ട്. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആക്രമണം നടക്കുന്ന സമയം ഓഫീസിലുണ്ടായിരുന്ന ജീവനക്കാരൻ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.വ്യാഴാഴ്ച രാത്രി 11.20 നാണ് ആക്രമണം ഉണ്ടായതെന്നും .സ്‌കൂട്ടറില്‍ എത്തിയ അജ്ഞാതനാണ് ഇതിന് പിന്നിലെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്.

അതേസമയം, അക്രമിയെ കണ്ടെത്താനാേ സംഭവത്തിന് പിന്നിൽ ആരാണെന്ന് തിരിച്ചറിയാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മൂക്കിൻ തുമ്പത്ത് നടന്ന ആക്രമണമായിട്ടുപോലും പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടാൻ കഴിയുമെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. അക്രമിയുടെ സഞ്ചാരപാതയുടെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു എന്നല്ലാതെ വ്യക്തമായ വിവരങ്ങൾ ഒന്നും കിട്ടാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. ഗുരുതര സുരക്ഷാ വീഴ്ചക്ക് പിന്നാലെ പ്രതിയെ പിടികൂടാനാവാത്തതും മുഖ്യമന്ത്രിയുടെ കീഴിലെ ആഭ്യന്തര വകുപ്പിന് കനത്ത നാണക്കേടാണ്. പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

ആക്രമണം കനത്ത സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളെത്തുടർന്ന് എ കെ ജി സെന്ററിനും സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. എട്ടുപൊലീസുകാരെയാണ് ഇവിടെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്. എന്നാൽ എ കെ ജി ഹാളിലേക്ക് പോകുന്ന ഗേറ്റിൽ പൊലീസുകാരെ വിന്യസിച്ചിരുന്നില്ല. ഇവിടെയാണ് അക്രമം നടന്നത്.സെന്ററിനുള്ളിൽ ഉണ്ടായിരുന്നവർ പോലും ഉഗ്രശബ്ദം കേട്ടു എന്ന് പറയുമ്പോഴും സ്ഫോടനം നടന്ന സ്ഥലത്തേക്ക് പൊലീസുകാർ ഓടിയെത്തുകയോ അക്രമിയെ പിന്തുടരാൻ ശ്രമിക്കുകയോ ഉണ്ടായില്ല.

ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് സി പി എം ആരോപിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും പൊലീസ് അന്വേഷിച്ച് ആരാണ് കുറ്റക്കാരെന്ന് കണ്ടുപിടിക്കട്ടേ എന്നുമാണ് കോൺഗ്രസ് പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AKG CENTER, ATTACK, POLICE, FIR, TVM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.