കോട്ടയം: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് മികച്ച സംഘത്തിനുള്ള സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം അർഹമായി. പള്ളിയാക്കൽ സഹകരണ ബാങ്കിന് എക്സലൻസ് അവാർഡും വാരപ്പെട്ടി ബാങ്കിന് ഇന്നവേഷൻ അവാർഡും ഭരണിക്കാവ് ബാങ്കിന് കോപ് ഡേ അവാർഡും നൽകും. മികച്ച സഹകാരികൾക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം ഗംഗാധരക്കുറുപ്പിനാണ്. ഇന്ന് കോട്ടയത്ത് നടക്കുന്ന അന്താരാഷ്ട്ര സഹകരണദിനം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒന്നാം സ്ഥാനത്തിനും വ്യക്തിഗത അവാർഡുകൾക്കും ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും മൂന്നാം സ്ഥാനത്തിന് 25,000 രൂപയുമാണ് അവാർഡ്.
മറ്റ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയവ:
അർബൻ സഹകരണ ബാങ്ക് : എറണാകുളം പീപ്പിൾസ് അർബൻ സഹകരണ ബാങ്ക്.
പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്: കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക്.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ: പനയാൽ സർവീസ് സഹകരണ ബാങ്ക്.
എംപ്ലോയീസ് സഹകരണ സംഘങ്ങൾ: തിരുവല്ല ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്.
വനിത സഹകരണ സംഘങ്ങൾ: വെള്ളോറ വനിത സഹകരണ സംഘം.
പട്ടികജാതി/പട്ടികവർഗ സഹകരണ സംഘങ്ങൾ: വള്ളിച്ചിറ പട്ടികജാതി സഹകരണ സംഘം.
ആശുപത്രി സഹകരണ സംഘങ്ങൾ: കൊല്ലം ജില്ലാ സഹകരണ ആശുപത്രി.
പലവക സഹകരണ സംഘങ്ങൾ: എറണാകുളം കേരളാ പൊലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
വിദ്യാഭ്യാസ സഹകരണ സംഘങ്ങൾ: തളിപ്പറമ്പ് എഡ്യൂക്കേഷണൽ സഹകരണ സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |