SignIn
Kerala Kaumudi Online
Friday, 11 September 2026 7.40 AM IST

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി കീഴടങ്ങി

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അമ്മയെയും കൂട്ടി സ്റ്റേഷനിലെത്തി മാപ്പുപറഞ്ഞ് കീഴടങ്ങി. വലിയതുറ തെറ്റിവിളാകം വീട്ടിൽ വിനോദാണ് (31) തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

കഴിഞ്ഞദിവസം അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലിൽ നിന്നാണ് കർണാടക പൊലീസിനെ വെട്ടിച്ച് വിനോദ് രക്ഷപ്പെട്ടത്. കർണാടകയിൽ മോഷണക്കേസിൽ പ്രതിയായ വിനോദിനെ ജുവലറിയിൽ വിറ്റഴിച്ച തൊണ്ടി മുതൽ കണ്ടെത്തുന്നതിനായാണ് കർണാടക പൊലീസ് തലസ്ഥാനത്തെത്തിയത്. കർണാടകയിൽ നിന്നെത്തിയ കൂടുതൽ പൊലീസ് സംഘവും ഫോർട്ട് അസി. കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയതോടെയാണ് ഇന്നലെ അമ്മയെയും കൂട്ടി വിനോദ് തമ്പാനൂർ സ്റ്റേഷനിലെത്തിയത്.

അബദ്ധം പറ്റിപ്പോയതാണെന്നും മാപ്പാക്കണമെന്നും ഇയാളും അമ്മയും പൊലീസിനോട് അപേക്ഷിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടതിന് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌ത പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY