പ്ളസ് ടു, എസ്.എസ്.എൽ.സി തോറ്റ പെൺകുട്ടികൾക്ക് പങ്കെടുക്കാം
കോഴിക്കോട്: ഈവർഷത്തെ പ്ളസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവുമായി നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കേരള റീജിയൺ. മോട്ടിവേഷൻ ക്ലാസ്, നൈപുണ്യവികസനം, പബ്ളിക് സ്പീക്കിംഗ്, പ്രസന്റേഷൻ സ്കിൽ, വ്യക്തിത്വവികസനം എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്.
സൂം വഴി ദിവസവും വൈകിട്ട് ആറിനാണ് ക്ലാസ്. ഒരുമണിക്കൂർ പെയർ പ്രാക്‌ടീസുമുണ്ട്. ആകെ ക്ളാസ് 50 മണിക്കൂർ (25 ദിവസം). എൻ.സി.ഡി.സി മാസ്‌റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടർ പരിശീലനത്തിന് നേതൃത്വം നൽകുമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ശ്രുതി ഗണേഷ് പറഞ്ഞു. താത്പര്യമുള്ള വിദ്യാർത്ഥിനികളോ രക്ഷിതാക്കളോ പ്ളസ്/ടു എസ്.എസ്.എൽ.വി മാർക്ക് ലിസ്‌റ്റ് കോപ്പി വാട്‌സ്ആപ്പ് ചെയ്യണം. നമ്പർ: 06282608517