തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനായി ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലു മുതൽ 25 വരെ കാസർകോട്ട് നിന്ന് തിരുവനന്തപുരം വരെ 'ഉണർവ്" എന്ന പേരിൽ വനിതാ മുന്നേറ്റ ജാഥ നടത്തും. നാലിന് വൈകിട്ട് നാലിന് കാസർകോട് ബസ് സ്റ്റാൻഡിൽ എൻ.എഫ്.ഐ.ഡബ്ളിയു ദേശീയ ജനറൽ സെക്രട്ടറി ആനി രാജ ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി. വസന്തം കോഴിക്കോടും സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മായിൽ പാലക്കാടും യോഗത്തിൽ പ്രസംഗിക്കും.
മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി. സന്തോഷ് കുമാർ എം.പി തുടങ്ങിയവർ വിവിധയിടങ്ങളിൽ സംസാരിക്കും. 25ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ് ഖാൻ, സംസ്ഥാന ട്രഷറർ കെ.പി ഗോപകുമാർ, വനിതാ കമ്മിറ്റി സെക്രട്ടറി സുഗൈതകുമാരി എം.എസ്, സ്വാഗതസംഘം ചെയർപേഴ്സൺ യു. സിന്ധു, കൺവീനർ സരിത തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |